റിയാദ്: റിയാദിൽ മലയാളി മരണപ്പെട്ടു. കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നും പുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു ആണ് മരണപ്പെട്ടത്. അൻപത്തി ഒമ്പത് വയസായിരുന്നു. എക്സിറ്റ് 5 കിംഗ്ടം ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും. പിതാവ്: ഹുസ്സൻ, മാതാവ്: ആയിശുമ്മ, ഭാര്യ: സാബിറ, മക്കൾ: ഷഹൽ, അസ്ന. പിതാവിനെ ഒരു നോക്ക് കാണാൻ മൂത്തമകൻ ഷാമിൽ ഇന്ന് രാവിലെ വിസിറ്റ് വിസയിൽ റിയാദിൽ എത്തീറ്റുണ്ട്.
നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ റഫീഖിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




