റിയാദ്: സഊദിയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി സഊദിയിലെ ഹായിലില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43)യെയാണ് ഹായിലിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി ഇസ്തിറാഹയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഹായിലില്‍ ഖബറടക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഹായിൽ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഇതിനു നേതൃത്വം നൽകിവരുന്നു. രേഖകളും നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഹായില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി കരീം തുവ്വൂര്‍, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂര്‍, വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകരായ മുനീര്‍ തൊഴക്കാവ്, സിദിഖ് മട്ടന്നൂര്‍, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്‌റ്റേറ്റ് മുക്ക് എന്നിവര്‍ രംഗത്തുണ്ട്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




