വെള്ളിയാഴ്ച നാട്ടില്‍ പോകാനിരുന്ന മലയാളി റിയാദില്‍ നിര്യാതനായി

0
1778

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് എടത്തറ അഞ്ചാം മൈല്‍ സ്വദേശി സലീം കാപ്പില്‍ (48) ആണ് മരിച്ചത്.
റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് പക്ഷാഘാതത്തെ  തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം വെള്ളിയാഴ്ച നാട്ടില്‍ പോകാനിരിക്കെയാണ് മരണം. തനിമ കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്നു. അഞ്ച് മക്കളുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക