സഊദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിൻറെ പിടിയിൽ

0
2297

വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു

റിയാദ്: സഊദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻറ പിടിയിൽ. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

വടക്കൻ സഊദിയിലെ റഫ്ഹയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക