റിയാദ്: സഊദിയിലെ ഹഫർ അൽ ബാത്വിനിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പീർ മസ്താൻ മുഹമ്മദ് അലിയാണ് (45) മരിച്ചത്. ഭാര്യ: ബഹിമ ആമിന, മക്കൾ: മുഹമ്മദ് അലി, മുഹമ്മദ് ബയ്സ്.
അഞ്ച് മാസമായി ഹഫർ അൽ ബാത്വിൻ കിങ് ഖാലിദ് ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. മൃതദേഹം ഹഫറിൽ സംസ്കരിക്കാനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രഡിഡൻറ് വിബിൻ മറ്റത്ത് പൂർത്തീകരിച്ചു. മൃതദേഹം മാതാവ് ഫാത്തിമ ബീവി, സഹോദരൻ മുഹമ്മദ് ഇബ്രാഹിം, സഹോദരി ഭർത്താവ് മിൻകാസീം എന്നിവർ ഏറ്റുവാങ്ങി ഹഫറൽ അൽ ബാത്വിനിൽ ഖബറടക്കി.




