കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ് ലഹരിമരുന്ന് പിടികൂടി

0
879

കുവൈത്ത് സിറ്റി: വന്‍തോതില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്. 150,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.

ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്.

അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.