സഹോദരിയെ യാത്രയാക്കാനെത്തി; സ്‌കൂള്‍ ബസ് തട്ടി മലയാളിയായ മൂന്നുവയസ്സുകാരന് ഗൾഫിൽ ദാരുണാന്ത്യം

0
535

ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക