ജിദ്ദ: റിയാദിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലോസഫി കോൺഫറൻസിൽ പങ്കെടുക്കാൻ പ്രവാസി പെണ് കുട്ടിക്ക് ക്ഷണം. ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയും ജിദ്ദയിലെ പ്രശസ്ത കൺസ്ട്രക് ഷൻ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റുമായ ഹസ്സൻ കോയയുടെ മകളായ കോഴിക്കോട് പെരുമണ്ണ സ്വദേശിനി ഫാത്തിമ നൂറ വഫിയ്യ പൊന്നാരിമേത്തലിനാണ് ക്ഷണം ലഭിച്ചത്.
ഡിസംബർ 10 വരെയാണ് കോൺഫറൻസ്. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഫാത്തിമ നൂറ മുഹമ്മദ് മുബീൻ ഹുദവിയുടെ ഭാര്യയാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഫാത്തിമ ജിദ്ദയിൽ പഠിച്ചിരുന്നു.




