എസ്.എഫ്.ഐ സമരം അക്രമാസക്തമായി: എഎ റഹീമും എം സ്വരാജും കുറ്റക്കാർ; ശിക്ഷ ഉച്ചക്ക്

0
1445

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ എ.എ. റഹീം എം.പിയും മുൻ എം.എൽ.എ എം. സ്വരാജും കുറ്റക്കാർ. ശിക്ഷ ഉച്ചക്ക് വിധിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

2010 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാർച്ചിലാണ് സംഘർഷമുണ്ടായത്. സമരത്തിൽ പോലീസ് ബാരിക്കേഡുകളും വാഹനങ്ങളും തകർക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതത്തുടർന്ന് 2010 ലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കുറ്റമാണ് കോടതിയിൽ തെളിഞ്ഞിരിക്കുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക