ഒരു വർഷത്തെ ആസൂത്രണം; 10 ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് ഭാര്യ, കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 3 തവണ

0
2306

കൊല്ലം: ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഒന്നാംപ്രതി പൊലീസിനു നൽകിയ മൊഴി പുറത്ത്. രണ്ടു കോടി രൂപ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാർ മൊഴിയിൽ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു വർഷമെടുത്താണ് ഇതിനായി തയാറെടുത്തത്. ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മൂന്നു തവണയാണു ശ്രമിച്ചത്. മോചനദ്രവ്യമായി 10 ലക്ഷം രൂപവാങ്ങിയെടുക്കാനായിരുന്നു ശ്രമം.  ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഭാര്യയാണെന്നും  താനും ഭാര്യയും മകളും ചേർന്നാണു തട്ടിക്കൊണ്ടുപോയതെന്നും മറ്റാരും സഹായിച്ചിട്ടില്ലെന്നും ഇയാൾ നൽകിയ മൊഴിയിലുണ്ട്.

കുട്ടിയുടെ പിതാവിനെ പത്മകുമാറിനു നേരത്തെ പരിചയമില്ല. പത്മകുമാറിനെ അറിയില്ലെന്ന കുട്ടിയുടെ പിതാവ് നേരത്തെ നല്‍കിയ മൊഴിയും ശരിയെന്ന് പൊലീസ് പറഞ്ഞു. ഇതോടെ നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിനു ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി പത്മകുമാർ ലോൺ ആപ്പുകളിൽനിന്നും വായ്‌പഎടുത്തതായും വിവരമുണ്ട്. നവംബർ 27നു വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക