റിയാദ്: സഊദിയിൽ 18 വയസിനു താഴെ ഉള്ളവർക്കും വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം. കൊറോണ വാക്സിൻ ഉപയോഗിച്ച് രോഗപ്രതിരോധത്തിനുള്ള ദേശീയ കാമ്പയിന്റെ പുതിയ ഘട്ടത്തിലാണ് 12 നും 18 നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നത്.
ഇവർക്ക് ഫൈസർ ബയോൺടെക് വാക്സിനാണ് നൽകുക. ഡ്രഗ് ജനറൽ അതോറിറ്റി വാക്സിനുകളുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട ഈ വിഭാഗത്തിനായുള്ള എല്ലാ ശാസ്ത്രീയ പഠനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകിയത്.





