ദുബൈ: മകളുടെ വിവാഹം വിമാനത്തില്‍ നടത്തി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി. ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ വെച്ച് നടന്നത്. 30,000 അടി ഉയരെ, സ്വകാര്യ വിമാനത്തില്‍ നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നവംബര്‍ 24നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും വിവാഹിതരായത്. വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാട്ടും നൃത്തവുമായി ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം. വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. 350ഓളം അതിഥികളും വിവാഹത്തിൽ പങ്കുചേർന്നു. ഹൈസ്‌കൂള്‍ കാലം മുതലുള്ള തന്റെ പ്രണയിനിയെ വിമാനത്തില്‍ വെച്ച് വിവാഹം കഴിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ജെടെക്‌സിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും സൈനാനി പറഞ്ഞു. വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.

കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ദിലീപ് പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. എന്നാല്‍ പോപ്ലി കുടുംബത്തിന് ഇത് ആദ്യത്തെ ആകാശ കല്യാണമല്ല. 1994ല്‍ പോപ്ലി ജുവലറിയുടെ ഉടമയായ ലക്ഷമണ്‍ പോപ്ലി തന്റെ മകന്‍ ദിലീപിന്റെയും സുനിതയുടെയും വിവാഹം നടത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലാണ്. അന്ന് ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 28 വർഷം മുമ്പ് തൻറെ മാതാപിതാക്കളുടെ വിവാഹം നടന്നത് പോലെ വാർത്തകളിൽ ഇടം നേടി ചരിത്രം ആവർത്തിക്കുകയാണ് വിധിയുടെ വിവാഹത്തിലും. വീഡിയോ കാണാം 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




