നഴ്സായ മകൾ ഇടപെട്ടു; സന്ദർശന വിസയിലെത്തി മരണപ്പെട്ട മലയാളി മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

0
1496

അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങൾ ദാനം ചെയ്ത് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകാനിടയാക്കിയത്

റിയാദ്: സന്ദർശന വിസയിൽ റിയാദിന് സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്. അദ്ദേഹത്തിെൻറ ആന്തരികാവയവങ്ങളെല്ലാം ദാനം ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലിലാണ് അവയവങ്ങൾ ദാനം ചെയ്ത് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകാനിടയാക്കിയത്. മകളുടെ അടുത്തേക്ക് നാല് മാസം മുമ്പാണ് സന്ദർശന വിസയിൽ വർക്കി ജോസ് എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.

തുടർന്ന് പിങ്കി തന്റെ സഹോദരൻ ജിൻസ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുകയായിരുന്നു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ് മറ്റ് രോഗികൾക്ക് മാറ്റിവെച്ചത്. മേരിയാണ് വർക്കി ജോസിന്റെ ഭാര്യ. മക്കൾ: പിങ്കി (അൽഖർജ്), ജിൻസ് (നിയോം, തബൂക്ക്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക