ഇനിയില്ല ആ പുഞ്ചിരി, റിയാദിനോട് അവസാന യാത്ര ചോദിച്ച് സത്താര്‍ കായംകുളം, ഒരുനോക്ക് കാണാനെത്തിയത് നിരവധിയാളുകൾ

0
1975

ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് ജന്മനാട്ടില്‍, റിയാദ് പൗരാവലിയുടെ അനുസ്മരണം ഇന്ന് മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍

റിയാദ്: റിയാദിനോട് അവസാന യാത്ര ചോദിച്ച് പ്രിയപ്പെട്ട സഹപ്രവർത്തകൻ സത്താര്‍ കായംകുളം യാത്രയായി. പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാൻ റിയാദിൽ നിരവധി പേരാണ് എത്തിയിരുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ റിയാദ് പൊതുസമൂഹത്തില്‍ നിറഞ്ഞു നിന്ന, എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സത്താറിക്ക (സത്താര്‍ കായംകുളം) റിയാദിനോട് വിട ചൊല്ലിയ അവസാനയാത്രയില്‍ പലരും വിതുമ്പി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കൾ, റിയാദില വിവിധ സംഘടനകളുടെ നേതാക്കള്‍, അദ്ദേഹത്തിന്റെ ജന്മനാട്ടിലെ കായകുളം നിവാസികളുടെ സംഘടനയായ കൃപയുടെ പ്രവര്‍ത്തകര്‍, തുടങ്ങി കലാ സാംസ്കാരിക, ബിസിനസ്‌, മത- രാഷ്ട്രിയ മേഖലയിലെ നൂറു കണക്കിന് ആളുകള്‍ ആണ് മയ്യത്ത് സൂക്ഷിച്ചിരിക്കുന്ന റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറി പരിസരത്ത് എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കും ഒരുനോക്ക് കാണുന്നതിന് അവസരം ഒരുക്കിയിരുന്നു. ആശുപത്രി മോര്‍ച്ചറിക്ക് സമീപമുളള മസ്ജിദില്‍, എംബാം ചെയ്ത മൃതദേഹം എത്തിക്കുകയും മയ്യത്ത് നമസ്ക്കാരം പൂര്‍ത്തികരിച്ച് മൂന്നര മണിയോട് കൂടി വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയി.

നവംബര്‍ 16 വ്യാഴം ഇന്ന് രാത്രി 10.30നുളള റിയാദ് – കൊളംബൊ – തിരുവനന്തപുരം വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 09:30 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മയ്യത്ത് വൈകീട്ട് ആറു മണിക്ക് കായംകുളം എരുവ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സത്താര്‍ ഭായ്….. എന്ന ആ വിളികേള്‍ക്കാന്‍ ഇനിയില്ലല്ലോയെന്ന വേദന ബാക്കിയാക്കി, റിയാദില്‍ നിന്ന് അങ്ങ് അവസാന യാത്ര തിരിച്ചു, ജന്മനാട്ടില്‍ അന്ത്യവിശ്രമത്തിനായി. ഇന്ന് ചേതനയറ്റ ആ മുഖം കണ്ടപ്പോഴും താങ്കളുടെ ആ ഒരു ചെറുപുഞ്ചിരി കണ്ടു, ഓര്‍മയില്‍ ഒരിക്കലും മറക്കാത്ത മായാത്ത ചിരിയെന്നായിരുന്നു ഇദ്ദേഹത്തെ അറിയാവുന്ന പലരുടെയും മനസിലൂടെ കടന്നു പോയത്.

റിയാദ് പൗരാവലിയുടെ അനുസ്മരണം യോഗം 17 ന് വെള്ളിയാഴ്ച മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് മൂന്ന് മുതല്‍ ആറു മണിവരെ നടക്കും. എംഇഎസ് റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) രക്ഷാധികാരി, റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്‍.കെ ഫോറത്തിന്റെ വൈസ് ചെയര്‍മാന്‍, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നതിനിടയിലാണ് അന്ത്യം.

റിയാദിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകനും ഒ.ഐ.സി.സി നേതാവുമായ സത്താർ കായംകുളം പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണപ്പെട്ടത്. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച വൈകുന്നേരം 5.45 മരണപ്പെട്ടത്. അൻപത്തിയാറു വയസായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക