വന്ദഭാരത് കടന്നുപോകുന്ന സമയത്ത് പാളം മുറിച്ചുകടന്ന് വയോധികൻ; രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

0
1620

മലപ്പുറം: വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന സമയത്ത്‌ പാളം മുറിച്ചുകടന്ന് വയോധികൻ. അപകടത്തിൽനിന്നും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഒറ്റപ്പാലം സ്വദേശിയാണു വലിയ അപകടത്തിൽനിന്നും സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്.

തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. വയോധികൻ പാളം മുറിച്ചുകടക്കുകയായിരുന്നു. തൊട്ടടുത്തെത്തിയ ട്രെയിൻ ഇടിക്കാതെ അദ്ഭുതകരമായാണു വയോധികൻ രക്ഷപ്പെട്ടത്. ഒരു യാത്രക്കാരൻ പകർത്തിയ വിഡിയോ, സംഭവത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.