വ്യാപക പരിശോധന; പിടികൂടിയത് കഞ്ചാവും കൊക്കെയ്നുമടക്കം 13 കിലോ മയക്കുമരുന്നും 29,100 ലഹരിഗുളികകളും

0
482

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് 13 കിലോഗ്രാം ലഹരിമരുന്ന്. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു.

പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വച്ചിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക