‘ഫലസ്തീൻ – ചരിത്രവും വർത്തമാനവും’ വർക്ക്ഷോപ്പ് ജുബൈലിൽ

0
841

ജുബൈൽ: മതം-ധാർമ്മികത-സംസ്കാരം എന്ന ശീർഷകത്തിൽ നടക്കുന്ന കിഴക്കൻ പ്രവിശ്യ കാംപയിനിന്റെ ഭാഗമായി ജുബൈൽ ദഅവ സെന്റർ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫലസ്തീൻ – ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള ദൗറ ഇൽമിയ്യ‌ 2023 നവംബർ 11 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.

ജുബൈൽ ദഅവ സെന്റർ മസ്ജിദിൽ നടക്കുന്ന പ്രസൻ്റേഷൻ സഹിതമുള്ള വർക്ക്ഷോപ്പിൽ ദമാം ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ മലയാള പ്രബോധന വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി മുഖ്യ പ്രഭാഷണം നടത്തും.

ജുബൈൽ ദഅവ ആൻറ് ഗൈഡൻസ് മലയാള വിഭാഗം പ്രബോധകൻ ഫാഹിം അൽഹകമി അധ്യക്ഷത വഹിക്കും. പരിപാടിയിൽ സ്ത്രീകൾക്കും സൗകര്യമൊരുക്കിയതായും പരിപാടിയിൽ പങ്കെടുക്കാൻ 0503722340 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക