ഡ്രൈവറായ സഊദി പ്രവാസിയായ മലയാളി യുവാവ് ജോര്‍ദാനില്‍ നിര്യാതനായി

0
2602

റിയാദ്: സഊദിയിൽ ഡ്രൈവറായി ജോലി ചെയ്തു വരുന്ന മലയാളി യുവാവ് ജോര്‍ദാനില്‍ നിര്യാതനായി. സഊദിയിലെ തുറൈഫില്‍ ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി ഹബീബ് എന്ന അബിയാണ് (39) യാണ് ജോര്‍ദാനില്‍ നിര്യാതനായത്. താനൂര്‍ താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകനായ ഹബീബ് ട്രക്ക് ഡ്രൈവറായി സഊദിയിൽ നിന്ന് എത്തിയതായിരുന്നു.

ഡ്രൈവിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ട്രക്ക് ഡ്രൈവറായ ഹബീബ് ചരക്കുമോയി ജോര്‍ദാനിലേക്ക് പോയതായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സക്കീനയാണ് മാതാവ്. ഭാര്യ: ഷംന. മെഹ്‌സിന്‍, ഇസ്ര എന്നിവര്‍ മക്കളാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക