പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാരം, സമസ്ത ഫലസ്തീൻ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചാൽ കോഴിക്കോട് കടപ്പുറം മതിയാവില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

0
2170

കോഴിക്കോട്: സമസ്ത സംസ്ഥാന തലത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചാൽ കോഴിക്കോട് കടപ്പുറം മതിയാവില്ലെന്നും അത് കൊണ്ടാണ് ജില്ലാ തലത്തിൽ പ്രാർത്ഥനാ സമ്മേളനം നടത്തിയതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോഴിക്കോട് നടന്ന ജില്ലാ പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. പ്രകടനം നടത്തിയത് കൊണ്ടോ ആളെ കൂട്ടിയതുകൊണ്ടോ ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പ്രാർത്ഥനയാണ് ഏറ്റവും നല്ല പരിഹാരമെന്നും പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തിയിരുന്നു. സമസ്ത നടത്തിയാൽ അതിനേക്കാൾ കൂടുതൽ ആളുകൾ വരുമെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു തങ്ങളുടെ പ്രസംഗം. ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സമസ്തക്കെതിരെയുള്ള ശക്തിപ്രകടനമായിരുന്നുവെന്ന് എം സ്വരാജടക്കമുള്ളവർ വിമർശിച്ചിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക