റിയാദ്: സഊദിയിൽ അമ്പത് വയസും അതിനു മുകളിലുള്ളവർക്കും രണ്ടാം ഡോസ് വാക്സിൻ നൽകി തുടങ്ങി. ഇത്തരം ആളുകൾക്ക് രണ്ടാം ഡോസ് വാക്സിന് വേണ്ടി ഇപ്പോൾ അപോയിന്റ്മെന്റ് നടത്താമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇവർ ആദ്യ ഡോസ് എടുത്ത് 42 ദിവസം പിന്നിടണമെന്ന് മന്ത്രാലയം വ്യക്തമാക്കി.





