മയക്കുമരുന്ന് കടത്ത്‌; നാല് പ്രവാസികൾ അറസ്റ്റിൽ

0
1293

മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ നാല് പ്രവാസികൾ പോലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള നാല് പ്രവാസികളെയാണ് തെക്കൻ അൽ ശർഖിയ  ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.

എൺപത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ കടത്തിയതിനാണ് നാലുപേരെ റോയൽ ഒമാൻ പോലീസ് പിടികൂടിയത്. നാല് ഏഷ്യൻ പൗരന്മാരായ ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.