സഊദിയിൽ ഓൺലൈൻ വഴി പുതുക്കാനാകുക സിംഗിൾ എൻട്രി വിസിറ്റ് വിസകൾ – ജവാസാത്

0
3226

റിയാദ്: വിസ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കാനും കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് ഇലക്‌ട്രോണിക് രീതിയിൽ അതിന്റെ കാലാവധി നീട്ടാനും രാജ്യത്ത് താമസിക്കുന്ന വിവിധ തരത്തിലുള്ള വിസിറ്റ് വിസയുള്ളവരോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) ആഹ്വാനം ചെയ്തു. വിസിറ്റ് വിസ പുതുക്കൽ ആവശ്യങ്ങൾക്കായി ജവാസാത്ത് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും ജവാസാത് വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി സിംഗിൾ എൻട്രി വിസിറ്റ് വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് നീട്ടാമെന്നാണ് ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മൾട്ടി എൻട്രി വിസയെ കുറിച്ച് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ മൾട്ടി എൻട്രി ഫാമിലി വിസിറ്റിങ് വിസക്കാർക്ക് ഒരു വർഷത്തെ വിസയാണ് ലഭിക്കുന്നത്. എന്നാൽ, ആദ്യ ഘട്ടത്തിൽ 3 മാസം മാത്രമാണ് സഊദിയിൽ തുടർച്ചയായി നിൽക്കാൻ അനുവാദമുള്ളൂ. തുടർന്നും മൂന്ന് മാസം നിൽക്കണമെങ്കിൽ സഊദിക്കു പുറത്തു പോയി തിരിച്ചു വരണം. വളരെ അപൂർവ്വമായി അബ്ഷിറിലെ തവാസുൽ വഴി റിക്വസ്റ്റ് നൽകുന്നവർക്ക് നീട്ടി കിട്ടാറുണ്ട്. എന്നാൽ, ഇതിന് യാതൊരു ഉറപ്പുമില്ല.

ജവാസാത് ട്വീറ്റ്

ഇങ്ങനെ പുതുക്കാൻ ശ്രമിക്കുന്നവരിൽ ചിലർക്ക് മാത്രമാണ് വീണ്ടും 3 മാസം ഓൺലൈൻ വഴി പുതുക്കി കിട്ടിയത്. ചിലർക്ക് സഊദിയിൽ നിന്ന് പോകാൻ ആവശ്യമായ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ജവാസാത്തിന്റെ പുതിയ അറിയിപ്പിലും മൾട്ടി എൻട്രി വിസയെ കുറിച്ച് സൂചന പോലും നൽകിയിട്ടില്ല, മാത്രമല്ല സിംഗിൾ എൻട്രി വിസ എന്ന് എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം സിംഗിൾ എൻട്രി വിസകൾക്ക് മാത്രമേ ലഭിക്കൂ എന്നാണ് ഇപ്പോൾ പറയാനാകുക. മൾട്ടി എൻട്രി വിസക്കാർ ഇപ്പോഴും സഊദിക്ക് പുറത്തേക്ക് പോയി തിരിച്ചു വരേണ്ടി വരുമെന്നാണ് കരുതുന്നത്. ഫാമിലി മൾട്ടി വിസ പുതുക്കാൻ ഇന്ന് ശ്രമിച്ചവർക്കും പുതുക്കാൻ സാധിച്ചിട്ടില്ല.

ജവാസാത് അറിയിപ്പ് ഇങ്ങനെ: സിംഗിൾ എൻട്രി ഗുണഭോക്താവ് അബ്ഷറിൽ തന്റെ അക്കൗണ്ട് രേഖപ്പെടുത്തുകയും സന്ദർശന വിസ വിപുലീകരണത്തിനുള്ള സേവന ഫീസ് അടയ്ക്കുകയും ചെയ്യണം. വിസ പുതുക്കാൻ സന്ദർശകന് സാധുവായ മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. വിസ വിപുലീകരണ നടപടിക്രമങ്ങൾ നിശ്ചിത നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി പൂർത്തിയാക്കണം. സന്ദർശന വിസയുടെ മൊത്തം കാലയളവ് 180 ദിവസത്തിൽ കൂടുതൽ ലഭിക്കുകയുമില്ല.

ഗുണഭോക്താക്കൾക്ക് ഇലക്ട്രോണിക് രീതിയിൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, അബ്ഷർ പ്ലാറ്റ്‌ഫോമിലെ കമ്മ്യൂണിക്കേഷൻ സർവീസ് വഴി ജവാസാത്തിലേക്ക് അപേക്ഷ സമർപ്പിക്കാമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഡയറക്‌ടറേറ്റിലെ സ്പെഷ്യലൈസ്ഡ് ടീം കേസ് പരിശോധിക്കുകയും അപേക്ഷയുടെ നില മെസേജ് സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക