സഊദി തൊഴിൽ വിപണിയിലേക്ക് പ്രൊഫഷണൽ ഫിലിപ്പിനോ തൊഴിലാളികൾ ഒഴുകും; പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു

0
1886

റിയാദ്: സഊദി തൊഴിൽ വിപണിയിലേക്ക് പ്രൊഫഷണൽ ഫിലിപ്പിനോ തൊഴിലാളികളെ ലക്ഷ്യമാക്കി പുതിയ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. കഴിഞ്ഞ ദിവസം റിയാദ് ആതിഥേയത്വം വഹിച്ച സഊദി-ഫിലിപ്പൈൻ റൗണ്ട് ടേബിൾ മീറ്റിംഗിലാണ് പുതിയ കരാർ ഒപ്പ് വെച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രൊഫഷണൽ തൊഴിലാളികളെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനവ വിഭവശേഷി മേഖലയിൽ സ്വകാര്യ മേഖലകൾ തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചത്. ഈ മേഖലയിൽ വിദഗ്ധരായ ഏറ്റവും വലിയ കമ്പനികളുമായുള്ള ആഗോള പങ്കാളിത്തത്തിലൂടെ പ്രൊഫഷണൽ ആളുകളെ ലഭിക്കുന്നതിന് കരാർ ലക്ഷ്യമിടുന്നു.

ഫിലിപ്പീൻസ് പ്രസിഡൻറ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹും ചേർന്ന് ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികളുടെയും സർക്കാർ, സ്വകാര്യ മേഖലകളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത സമ്മേളനത്തിന് ശേഷമാണ് കരാറിൽ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മെച്ചപ്പെടുത്തുക, ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ വികസിപ്പിക്കുക.ഇരു രാജ്യങ്ങളിലെയും നിക്ഷേപ അവസരങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സ്വകാര്യ മേഖലയെ പ്രാപ്തരാക്കുക എന്നിവ ചർച്ചയായി.

ഊർജം, വ്യവസായം, ഇസ്‌ലാമിക സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ നിക്ഷേപ പങ്കാളിത്തം, തൊഴിൽ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ വൈദഗ്ധ്യമുള്ള ഫിലിപ്പിനോ തൊഴിലാളികളിൽ നിന്ന് പ്രയോജനം നേടുന്ന വിശാല ബന്ധങ്ങളിലേക്ക് ഉയർത്തുന്നതിനുമുള്ള വഴികൾ എന്നിവയും ചർച്ച ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക