ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കണം; നിർദേശങ്ങളുമായി പാരന്റ് ഗ്രൂപ്പ്

0
873

റിയാദ്: റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ  വാട്സആപ്പ് കൂട്ടായ്മയായ പാരന്റ് ഗ്രൂപ്പ് പ്രതിനിധികൾ സ്കൂൾ പ്രിൻസിപ്പലിന് നിവേദനം നൽകി.
സ്കൂളിന്റെ അക്കാദമിക്, പശ്ചാത്തല സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനെ കുറിച്ചാണ് സ്കൂൾ പ്രതിനിധികളുമായി ചർച്ച നടത്തിയത്.

പഠനനിലവാരം കൂട്ടുന്നതിനായി പഠന സാമഗ്രഹികളിൽ മാറ്റം വരുത്തുന്നതിനും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകം ശ്രദ്ധയും പരിഗണനയും നൽകുന്നതിനും നിർദ്ദേശങ്ങൾ സമർപ്പിച്ചു. 

വിദ്യാർഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങളും മുന്നോട്ടു വെച്ചു. കുട്ടികളുടെ കായികപഠനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി നിലവിലെ ഗ്രൗണ്ട് കായികാവശ്യങ്ങൾക്ക് വേണ്ടി സജ്ജീകരിക്കുന്നതിനും പുതിയ ട്രാക്കുകൾ നിർമിക്കുന്നതിനുള്ള പദ്ധതി പരിഗണനനിർദ്ദേശവും  ചർച്ചയ്ക്കു വച്ചിരുന്നു.