കടന്നുപിടിക്കുകയും സ്വകാര്യ ഭാഗം പിടിച്ച് ഞെരിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്
കാസര്‍കോഡ്: ജലനിധിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിച്ചെന്ന് പരാതി. ഈസ്റ്റ് എളേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ ജെയിംസ് നല്‍കിയ പരാതിയിസ് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി മാണി, ഫിലോമിന ജോണി, സിന്ധു ടോമി എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ അവലോകനം നടക്കുന്നതിനിടെ തര്‍ക്കമുണ്ടാവുമായും തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജെയിംസിനെ പിടിച്ച് തള്ളി. മേഴ്‌സി മാണിയും ഫിലോമിന ജോണിയും ചേര്‍ന്ന് ജെയിംസിനെ കടന്നുപിടിക്കുകയും സിന്ധു ടോമി, ജെയിംസിന്റെ സ്വകാര്യ ഭാഗം പിടിച്ച് ഞെരിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പ് പഴയ ജലനിധി ഗുണഭോക്ത സമിതിക്ക് നല്‍കണമെന്ന് ജെയിംസ് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായില്ല. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു.
സംഘര്‍ഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാന്‍ ജെയിംസ് ശ്രമിച്ചതോടെ വനിത അംഗങ്ങള്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നുവെന്നാണ് മറുവിഭാഗം പറയുന്നത്. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് സിന്ധു ടോമി നല്‍കിയ പരാതിയില്‍ ജെയിംസിനെതിരെയും പോലീസ് കേസെടുത്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




