മലയാളികൾ അടക്കമുള്ളവർ സൂക്ഷിക്കുക; സ്ഥാപനങ്ങളിൽ പരിശോധനക്കെത്തുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ 10,000 റിയാൽ പിഴ

0
3897

ജിദ്ദ: മലയാളികൾ അടക്കമുള്ളവർ സൂക്ഷിക്കുക. മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുേമ്പാൾ സ്ഥാപനങ്ങളിൽ നിന്ന് മാറിനിൽക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്ക് 10,000 റിയാൽ പിഴ. ഉദ്യോഗസ്ഥർ പരിശോധനക്കെത്തുമ്പോൾ ഓടി രക്ഷപ്പെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒക്ടോ 15 ഞായറാഴ്ച മുതൽ ഇത്തരക്കാർക്ക് പിഴ ചുമത്തിതുടങ്ങും. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഏതെങ്കിലും സ്ഥാപനത്തിൽ പരിശോധനക്ക് വരുേമ്പാൾ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാൽ പ്രാഥമികമായ മുന്നറിയിപ്പൊന്നും നൽകാതെ അവിടെ എത്ര ജീവനക്കാരുണ്ടോ ഓരോരുത്തർക്കും 10,000 റിയാൽ പിഴ ചുമത്തുമെന്നും സ്ഥാപനം 14 ദിവസത്തേക്ക് അടച്ചിടുമെന്നും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മന്ത്രാലയം വിശദീകരിച്ചു.

നിയമലംഘനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തിൽ പതിച്ച സ്റ്റിക്കൽ നീക്കം ചെയ്യുന്നതും അനുമതിയില്ലാതെ സ്ഥാപനം വീണ്ടും തുറക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഇതിന് 40,000 റിയാൽ പിഴ ചുമത്തും. സ്ഥാപനങ്ങൾ അടയ്ക്കുന്നതും പരിശോധകരെ പ്രവേശിക്കാൻ അനുവദിക്കാത്തതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇതിനും 10,000 റിയാലാണ് പിഴ.

ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മറികടന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കുന്നതും ഗൗരവ്വമായ നിയമലംഘനമാണ്. 20,000 റിയാലാണ് ഇതിന് പിഴ ഈടാക്കുക. ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുകയും സ്ഥാപനം ഏഴ് ദിവസത്തേക്ക് അടിച്ചിടുകയും ചെയ്യുകയുണ് ചെയ്യും.. സാധൂകരണമില്ലാതെ സ്ഥാപനങ്ങളിൽ വിൽപ്പന നടത്താതിരിക്കുന്നതും സേവനം നൽകാതിരിക്കുകയും ചെയ്യുന്നതും കുറ്റകരമാണ്. അത്തരം സ്ഥാപനങ്ങൾ 14 ദിവസത്തേക്ക് അടച്ചിടും. 3,000 റിയാൽ പിഴയും ചുമത്തും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക