അഞ്ചംഗ കുടുംബത്തിലെ ഒരു കുട്ടിയെ കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

0
6381

ഹമാസ് ഒരു ഇസ്റാഈൽ കുടുംബത്തെ തടവിലാക്കിയതിന്റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.‌ അഞ്ചംഗ കുടുംബത്തിലെ ഇളയകുട്ടി കൊല്ലപ്പെട്ടതായും വിഡിയോയിൽനിന്നും സൂചന ലഭിക്കുന്നുണ്ട്. ‘ഞാൻ കണ്ടതിൽ വച്ചേറ്റവും വേദന നിറഞ്ഞ വിഡിയോ’ എന്ന കുറിപ്പോടെയാണ് ഇസ്രയേലി ഫെമിനിസ്റ്റ് എമിലി ഷ്രാഡർ വിഡിയോ പങ്കുവച്ചത്.

ദമ്പതികളും ഇവരുടെ പ്രായപൂർത്തിയാകാത്ത മകനും മകളും നിലത്ത് അസ്വസ്ഥരായി ഇരിക്കുന്നതും കരയുന്നതുമാണു പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലുള്ളത്. ചോരയിൽ മുങ്ങിയ പിതാവിന്റെ കൈകൾ വിഡിയോയിൽ വ്യക്തമാണ്. പിതാവിന്റെ കൈകളിലെ ചോരയെക്കുറിച്ചു മകൻ ചോദിക്കുന്നതും കാണാം. 

സഹോദരി മരിച്ചു, അവൾ ജീവനോടെ ഇരിക്കണമെന്നാണ് ആഗ്രഹിച്ചത് തുടങ്ങി സഹോദരിയുടെ മരണത്തെ സൂചിപ്പിച്ച് ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് വിഡിയോയിലുണ്ട്.

ആയുധധാരിയായ ഒരാൾ ഇതിനിടെ വരുന്നതും കാണാം.  വെടിയൊച്ചകൾ മുഴങ്ങുമ്പോൾ നിലത്തുകിടക്കാൻ കുഞ്ഞുങ്ങളോടു മാതാപിതാക്കൾ‌ ആവശ്യപ്പെടുകയാണ്. തോളിൽ തോക്കുമായി മുഖം വ്യക്തമല്ലാത്ത ഒരാളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

https://twitter.com/emilykschrader/status/1710815620911005985?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1710815620911005985%7Ctwgr%5E9f8ff772d26c6671ddf5cda56eafefd62b4e45bb%7Ctwcon%5Es1_c10&ref_url=https%3A%2F%2Ffeeds-