റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദീഖിന്‍റെ മകൻ ജംഷീർ (30) ആണ് സഊദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഹായിലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചാണ് അപകടം.
അറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്ന ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. ബൂഫിയയിൽ നിന്ന് സാധനങ്ങളുമായി ഹോം ഡെലിവെറിക്കായി പോകുന്നയിടെയാണ് അപകടം. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്.
ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.




