94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർക്ക്‌ ജയിൽ മോചനം

0
1744

മസ്കറ്റ്: ഒമാനിൽ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 162 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്.

94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.