റിയാദ്: പ്രകൃതിദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലങ്ങളിൽ ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ സംസ്ഥാന മുഖ്യമന്ത്രി നടത്തിയ വിഭവ സമാഹരണത്തെ സമൂഹത്തിൽ അപഹസിച്ച് നടക്കുന്ന കെ.എം. ഷാജി ലീഗിനകത്തെ വിലകുറഞ്ഞ നേതാവാണെന്ന് സൗദി ഐ.എം.സി.സി പ്രസിഡൻറ് സായ്ദ് കള്ളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ അറബി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ വർഗീയ നിലപാടുകളുടെ പേരിലും അവിഹിത ധനസമ്പാദനത്തിന്റെ പേരിലും കുറ്റാരോപിതനായി വിവിധ അന്വേഷണ ഏജൻസികളുടെ നടപടിക്രമങ്ങൾ നേരിടുന്ന ആളാണ് ഷാജി. തരാതരം നിലപാട് മാറ്റിപ്പറയുകയും പ്രതിപക്ഷ ബഹുമാനമില്ലാതെ വാചാടോപം നടത്തുകയും ചെയ്യുന്ന ഷാജിയുടെ ജൽപനങ്ങൾ ലീഗുകാർപോലും തള്ളിക്കളയുന്ന തരത്തിലുള്ളതാണ്.
സംസ്ഥാന ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അപഹസിക്കുന്ന തരത്തിലുള്ള ഷാജിയുടെ പ്രസംഗം അപലപനീയമാണെന്നും അവർ കുറ്റപ്പെടുത്തി.




