ദുബൈ: ജൂൺ 23 മുതൽ യുഎഇ താമസക്കാരായ ഇന്ത്യക്കാരിൽ വാക്സിൻ സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകുമെന്ന വാർത്ത പുറത്ത് വന്നതിനു പിന്നാലെ യു എ ഇ അംഗീകരിച്ച വാക്സിൻ ഇതൊക്കെയാണെന്ന് അന്വേഷിക്കുന്ന തിരക്കിലാണ് പ്രവാസികൾ. നിലവിൽ നാല് വാക്സിനുകളാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്.
അതിൽ തന്നെ ഇന്ത്യയിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നത് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഒക്സ്ഫോഡ് ആസ്ത്ര സെനികയുടെ കൊവിശീൽഡ് വാക്സിൻ ആണ്.

യു എ ഇ അംഗീകരിച്ച മറ്റു വാക്സിനുകൾ ഇതാണ്. ഫൈസർ ബയോൺടെക്, സിനോഫം ചൈന, സ്പുത്നിക് 5 റഷ്യ. ഇവയിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ച യു എ ഇ താമസക്കാർക്ക് ഇന്ത്യയിൽ നിന്ന് വരാനാകുമെന്നാണ് യു എ ഇ അറിയിച്ചിരിക്കുന്നത്.




