ലഹരിമരുന്ന് കേസ്: പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷ

0
1149

അബുദാബി: ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്.

ഇതിനായി രക്ത, മൂത്ര സാംപിളുകൾ ശേഖരിക്കും. മതിയായ കാരണമില്ലാതെ ഇവ നൽകാൻ വിസമ്മതിക്കുന്നവരാണ് ശിക്ഷ നേരിടേണ്ടിവരിക.