ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണവുമായി പ്രവാസി വിമാനത്താവളത്തിൽ പിടിയില്‍

0
2275

കുവൈത്ത് സിറ്റി: സ്വര്‍ണവുമായി പ്രവാസി പിടിയില്‍. കുവൈത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച പ്രവാസിയാണ് അറസ്റ്റിലായത്. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയത്. 

വിമാനത്താവളത്തിലെ സാധാരണയായി നടത്തുന്ന പരിശോധനയില്‍  പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗമാണ് വിശദ പരിശോധന നടത്തിയത്. വിശദ പരിശോധനയില്‍ 10,000 ദിനാര്‍ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിവിധ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.

തുടർന്ന് പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ സ്‌പോൺസറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് വരുത്തി. നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.