ഈജിപ്ത് എയർ വിമാനത്തിന് സഊദിയിൽ എമർജൻസി ലാന്റിംഗ്

0
1465

ദമാം: ദുബായിലേക്ക് പോവുകയായിരുന്ന ഈജിപ്ത് എയർ വിമാനം അപ്രതീക്ഷിത സാങ്കേതിക തകരാറിനെ തുടർന്ന് ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാന്റിംഗ് നടത്തി.

സാങ്കേതിക തരാർ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ബോയിംഗ് 737-800 ഇനത്തിൽ പെട്ട വിമാനം ദമാം എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുന്നതിന് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് പൈലറ്റ് അനുമതി തേടുകയായിരുന്നു. ലാന്റ് ചെയ്തയുടൻ യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഇറക്കി. ഈജിപ്ത് എയർ കയ്‌റോയിൽ നിന്ന് ദമാമിലേക്ക് അയച്ച മറ്റൊരു വിമാനത്തിൽ യാത്രക്കാരെ പിന്നീട് ദമാമിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോയി.