കുവൈത്ത് സിറ്റി: അനധികൃത മദ്യനിര്‍മ്മാണം നടത്തിയ പ്രവാസികള്‍ കുവൈത്തില്‍
അറസ്റ്റില്‍. അഞ്ച് പ്രവാസികളാണ് അറസ്റ്റിലായത്. ഫര്‍വാനിയ പൊലീസ് നടത്തിയ റെയ്ഡിലാണ് അനധികൃത മദ്യനിര്‍മ്മാണം പിടികൂടിയത്.
റാബിഹ് ഏരിയയില്‍ വാടക കെട്ടിടത്തിലാണ് അനധികൃത മദ്യനിര്‍മ്മാണം നടത്തിയിരുന്നത്. മദ്യനിര്‍മ്മാണത്തെ കുറിച്ച് ഡിറ്റക്ടീവുകള്‍ക്ക് വിവരം ലഭിച്ചിരുന്നു. വീടിനുള്ളില്‍ ഭൂഗര്‍ഭ മദ്യ നിര്‍മ്മാണശാല അഞ്ച് പ്രവാസികള്‍ നടത്തിവരുന്നു എന്നായിരുന്നു ലഭിച്ച വിവരം.
തുടര്‍ന്ന് വിവരത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയ ശേഷം പ്രത്യേക സംഘം രൂപീകരിച്ചു. പ്രോസിക്യൂഷനില്‍ നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം സ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെയ്‌നറുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു. അഞ്ച് പ്രവാസികളെയും അറസ്റ്റ് ചെയ്തു.




