ന്യൂഡൽഹി: ചുമട്ടു തൊഴിലാളിയുടെ വേഷത്തിൽ തലയിൽ ലഗേജ് ചുമന്ന് രാഹുൽ ഗാന്ധി എം പി.
ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷന് സന്ദർശിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, തലയിൽ ലഗേജ് ചുമക്കുന്നതിന്റെ വിഡിയോ വൈറൽ. സ്റ്റേഷനിലെ ചുമട്ടു തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി, അവരുടെ പ്രശ്നങ്ങളെ ചോദിച്ചറിഞ്ഞിരുന്നു.
ചുമട്ടു തൊഴിലാളികളുടെ യൂണിഫോമായ ചുവന്ന ഷർട്ടും ബാഡ്ജും ധരിച്ച് നീല നിറമുള്ള ട്രോളി ബാഗ് രാഹുൽ ഗാന്ധി തലയില്‍ ചുമന്നുകൊണ്ടുപോകുന്നതാണ് വിഡിയോയിൽ. മുദ്രാവാക്യം വിളികളുമായി മറ്റു പോർട്ടര്‍മാരും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധി പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു.
#WATCH | Delhi: Congress MP Rahul Gandhi visits Anand Vihar ISBT, speaks with the porters and also wears their uniform and carries the load pic.twitter.com/6rtpMnUmVc
— ANI (@ANI) September 21, 2023




