നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി

0
2147

അബുദാബി: നബിദിനത്തിന് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍  29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.

ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കും. വെള്ളിയാഴ്ച ആണ് നബിദിന പൊതു അവധി. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വെള്ളിയാഴ്ചത്തെ അവധി ബാധകമാണ്.