സഊദിയിലെ അൽഉല പൗരാണിക മേഖലയിൽ നിഗൂഢ കേന്ദ്രം കണ്ടെത്തി

0
809

റിയാദ്: സഊദി അറേബ്യയിലെ പുരാവസ്തു മേഖലയായ അൽഉലയിൽ നിഗൂഢത നിറഞ്ഞ കേന്ദ്രം കണ്ടെത്തി. പുരാവസ്തു വകുപ്പാണ് ഇത് സംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചരിത്രശേഷിപ്പുകൾ തേടിയുള്ള ഒരു കൂട്ടം പുരാവസ്തു ഗവേഷകരുടെയും വിദ്യാർഥികളുടെയും സംഘമാണ് ഇവ കണ്ടെത്തിയത്.

അൽഉല പൗരാണിക മേഖലയിൽ കണ്ടെത്തിയ നിഗൂഢ കേന്ദ്രത്തിൽ ഗവേഷക സംഘം

ഈ കേന്ദ്രത്തിന് പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. കൂടാതെ ചതുര കള്ളികളുടെ ആകൃതിയിലുള്ള ചില പൗരാണിക അവശിഷ്ടങ്ങളും ഇവർ കണ്ടെത്തി. ഇവയുടെ ഉറവിടം, ചരിത്രം, കാലം തുടങ്ങിയവ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം. ഇതിനു മുമ്പും അൽഉലയിലും പരിസര പ്രദേശമായ ഖൈബറിലും സമാന രീതിയിലുള്ള ഘടനകൾ കണ്ടെത്തിയിരുന്നു. അൽഉല മേഖല ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച പുരാവസ്തു കേന്ദ്രമാണ്.