റിയാദ്: പരിശോധകർക്ക് മുന്നിൽ ഇനി തവക്കൽന ആപ്പിലെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കാണിച്ചാൽ മതിയാകുമെന്നു ആപ്ലിക്കേഷൻ അധികൃതർ വ്യക്തമാക്കി. “നിങ്ങളുടെ ലൈസൻസ് ഇനി നിങ്ങളുടെ മൊബൈലിൽ” എന്ന പ്രത്യേക ശീർഷകത്തോടെയാണ് തവക്കൽന ഡിജിറ്റൽ ലൈസൻസ് പ്രഖ്യാപിച്ചത്. സഊദി ആഭ്യന്തര മന്ത്രാലയം, മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പ്ലാറ്റ്‌ഫോം എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം പ്രാബല്യത്തിൽ വരുത്തിയത്.
നേരത്തെ കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് വാഹനം ഓടിക്കുന്ന സമയത്ത് കയ്യിൽ കരുതണമായിരുന്നു. എന്നാൽ, ഇപ്പോൾ അബ്ഷിർ, തവക്കൽന എന്നിവയിൽ ഡിജിറ്റൽ ലൈസൻസ് സംവിധാനം സജ്ജീകരിച്ചത് കൂടുതൽ എളുപ്പമായിട്ടുണ്ട്. 21 മില്യൺ ആളുകളാണ് നിലവിൽ സഊദിയിൽ തവക്കൽന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.




