റിയാദ്: ഇന്ത്യ-സഊദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
സഊദി വ്യവസായ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറയിഫിനോടൊപ്പം
വാണിജ്യ – വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിക്കാണ് ഡൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്. ജി 20 ഉച്ചകോടിക്ക് ശേഷമുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.




