ജിദ്ദ: സഊദി ലീഗ് ഫ്രഞ്ച് ലീഗിനോളമോ കൂടുതലോ മികച്ച ലീഗാണെന്ന് നെയ്മര്‍. സഊദിയിലും ബോള്‍ ഉരുണ്ടിട്ടാണ്, ഗോള്‍ പോസ്റ്റുണ്ട്, അവിടെ കളിക്കുന്ന കളിക്കാരെ താരതമ്യം ചെയ്യുമ്പോള്‍ അത് ഫ്രഞ്ച് ലീഗിനെക്കാള്‍ മെച്ചമല്ലേയെന്ന് ചോദിക്കുകയാണ്.
ബ്രസീൽ ടീമിന്റെ പരിശീലനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിൽ, ഫ്രഞ്ച് ലീഗും സൗദി ലീഗും തമ്മിലുള്ള വ്യത്യാസം എന്താണെന്നു ചോദിച്ച മാധ്യമപ്രവർത്തകനോടായിരുന്നു നെയ്മറുടെ മറുപടി. പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് കഴിഞ്ഞ മാസമാണ് നെയ്മർ സൗദി ലീഗിലെ അൽ ഹിലാൽ ക്ലബിലേക്ക് കൂടുമാറിയത്.
‘അവിടെയും ഫുട്ബാൾ ഒന്നുതന്നെയാണെന്ന് ഞാൻ ഉറപ്പുതരുന്നു. പന്ത് ഉരുണ്ടതാണ്. ഗോളുകളുമേറെ പിറക്കുന്നുമുണ്ട്. സൗദി ലീഗിൽ ഇന്നുകളിക്കുന്ന വമ്പൻ താരങ്ങളുടെ സാന്നിധ്യം നോക്കുമ്പോൾ അത് ഫ്രഞ്ച് ലീഗിനേക്കാൾ കേമമാണെന്ന് പറയാനാവും’ -നെയ്മർ പറഞ്ഞു.”




