റിയാദ്: ഇനിമുതൽ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ കാമറകള്‍ വഴി പിഴ. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ ഈ നിയമം നിലവില്‍ വരുമെന്ന് സഊദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
#المرور_السعودي يعلن استكمال البدء بأتمتة رصد مخالفة "عدم وجود تأمين سارِ للمركبة" إلكترونياً، اعتباراً من يوم الأحد الموافق 1/ 10/ 2023 م. pic.twitter.com/JyVuOgml7g
— المرور السعودي (@eMoroor) August 31, 2023
വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ വഴി നിരീക്ഷിക്കുമെന്നും ഉടന്‍ തന്നെ പിഴ ഈടാക്കുമെന്നും സ്വദേശികളും വിദേശികളും അവരുടെ വാഹനങ്ങള്‍ക്ക് അപകട സമയങ്ങളില്‍ അവകാശങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് പോളിസിയെടുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.




