സഊദിയെ ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക് കേ​ന്ദ്ര​മാ​ക്കുന്നു; മാ​സ്​​റ്റ​ർ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ച് കി​രീ​ടാ​വ​കാ​ശി

0
1688

റിയാദ്: സഊദിയെ ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക് കേ​ന്ദ്ര​മാ​ക്കുന്നു. മാ​സ്​​റ്റ​ർ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ച് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യുമായ
മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ.

സൗ​ദി​യി​ലെ ലോ​ജി​സ്​​റ്റി​ക്സ് മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണം, പ്ര​മു​ഖ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യും ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക്‌​സ് കേ​ന്ദ്ര​മാ​യും രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ലോ​ജി​സ്​​റ്റി​ക്‌​സ് മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ദേ​ശീ​യ ത​ന്ത്ര​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ്​ ലോ​ജി​സ്​​റ്റി​ക് കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യു​ള്ള മാ​സ്​​റ്റ​ർ പ്ലാ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ഇ​ത്​ പി​ന്തു​ണ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. രാജ്യാന്തര വ്യാ​പാ​ര, വി​ത​ര​ണ ശൃം​ഖ​ല​ക​ളു​മാ​യി സൗ​ദി​യു​ടെ പ്രാ​ദേ​ശി​ക ശൃം​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്ക​ൽ ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും.

മാ​സ്​​റ്റ​ർ പ്ലാ​നി​ൽ 10 കോ​ടി ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തീ​ർ​ണ​മു​ള്ള 59 കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. റി​യാ​ദ്, മ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 12ഉം ​കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​ 17ഉം ​മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കൂ​ടി​ 18ഉം ​കേ​ന്ദ്ര​ങ്ങ​ളാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. 2030ഓ​ടെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്ത​സ​ജ്ജ​മാ​കും. ഇ​ത്ത​ര​ത്തി​ൽ 21 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്.

ഈ ​രം​ഗ​ത്ത്​ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും ഇ​ത്​ വ​ഴി​യൊ​രു​ക്കും. ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത സൗ​ദി അ​റേ​ബ്യ​ക്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ലോ​ക ഭൂ​പ​ട​ത്തി​ൽ സൗ​ദി​യു​ടെ സ്ഥാ​നം ഇ​തി​ലൂ​ടെ ഉ​റ​പ്പി​ക്ക​പ്പെ​ടു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.