റിയാദിൽ മലയാളി യുവാവ് മരണപ്പെട്ടു

0
3842

റിയാദ്: റിയാദിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. കോഴിക്കോട് വലയനാട് എടയ്കാട്ടു പറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് ആണ് റിയാദിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ ദക്ക്ലയിൽ മരണപ്പെട്ടത്. ഇരുപത്തിയാറ് വയസായിരുന്നു. അവിവാഹിതനാണ്.

പിതാവ്: മുഹമ്മദ്‌ ഷാഫി, മാതാവ്: നദീറ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യത്ത് ഹുറൈമലയിൽ ഖബറടക്കും. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈമല കെഎംസിസി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്.