ഇംഫാല്‍: മണിപ്പൂരിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ജില്ലാ പൊലീസ് സേനയെയും കേന്ദ്ര സേനയെയും ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു




