ഷാർജ: ഇന്നു മുതൽ ഷാർജയിലെ സ്വകാര്യ സ്കൂളിൽ പരിശോധന ആരംഭിച്ചു. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി ചെയർപഴ്സൺ ഡോ. മുഹദ്ദിത അൽ ഹാഷിമി, ഡയറക്ടർ അലി അൽ ഹൊസാനി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അനുകൂല അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
നിയമലംഘനം കണ്ടെത്തിയാൽ താക്കീത് നൽകും. ആവർത്തിച്ചാൽ പിഴ ഉൾപ്പെടെ മറ്റു ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.




