സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു; പരിശോധനയില്‍ പിടിച്ചെടുത്തത് രണ്ട് കിലോഗ്രാം ഹെറോയിൻ

0
1151

ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് രണ്ട് കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യക്കാരന്‍ അറസ്റ്റിൽ. ഡയറക്ടറേറ്റ് ജനറൽ ഫോര്‍ ഡ്രഗ്‌സ് കൺട്രോൾ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഏഷ്യക്കാരനില്‍ നിന്ന് രണ്ട് കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നൂതനമായ രീതിയിൽ സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെയും പിടിച്ചെടുത്ത ഹെറോയിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.