റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ഇറാൻ വിദേശകാര്യമന്ത്രി ഹൊസേൻ അമിർ അബ്ദുല്ലഹേനും കൂടിക്കാഴ്ച നടത്തി. മേഖലാ രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. ചൈനയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും മാർച്ചിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ശേഷം ആദ്യമായാണ് ഇറാൻ വിദേശകാര്യമന്ത്രി സഊദിയിൽ എത്തിയത്.
സഊദി–ഇറാൻ സഹകരണം മേഖലയിൽ സമാധാനവും സുരക്ഷയും വിണ്ടെടുക്കാൻ സഹായിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഇറാനുമായി സുരക്ഷാ, സാമ്പത്തിക കരാറുകളിൽ ഏർപ്പെടാൻ സൗദിക്ക് താൽപര്യമുണ്ട്.
സഊദി–ഇറാൻ അടിസ്ഥാന കരാറുകളും സജീവമാക്കും. കൂടുതൽ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതും ആലോചിക്കുമെന്നും പറഞ്ഞു. എക്സ്പോ 2030ന് ആതിഥ്യം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തിനു ഇറാൻ നൽകുന്ന പിന്തുണയ്ക്ക് ഫൈസൽ ബിൻ ഫർഹാൻ കൃതജ്ഞത നന്ദി രേഖപ്പെടുത്തി.
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഉടൻ സൗദി സന്ദർശിക്കുമെന്നും ടെഹ്റാൻ സന്ദർശിക്കാനുള്ള ഇറാന്റെ ക്ഷണം സൗദി ഭരണാധികാരി സ്വീകരിച്ചതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.




