റിയാദ്: സഊദിയിൽ സ്കൂൾ ബസിനെ മറികടക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം. വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌കൂള്‍ ബസുകളെ മറികടന്നാല്‍ കടുത്ത പിഴ ഈടാക്കുമെന്നാണ് ആവർത്തിച്ചുള്ള മുന്നറിയിപ്പ്. റോഡുകളില്‍ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും ബസുകള്‍ നിര്‍ത്തുമ്പോഴാണ് മറികടക്കാന്‍ പാടില്ലെന്നും ആറായിരം റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴയാകും ചുമത്തുക. കാല്‍നടയാത്രക്കാര്‍ക്ക് ഒരുക്കിയ പാതയില്‍ അവർക്ക് മുന്‍ഗണന നൽകണം. അല്ലെങ്കില്‍ 100 മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വിദ്യാര്‍ഥികളുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഓടിക്കേണ്ടതെന്നും ട്രാഫിക് വിഭാഗം ഓര്‍മ്മപ്പെടുത്തി.




