ദമാം: ഹൃദയാഘാതം മൂലം മലയാളി ദമാമിൽ അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു.
ഭാര്യ: പ്രിയ, മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.




